വീട് നിർമാണം മലയാളിയെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ചിലവേറിയ ഒരു ഉത്തരവാദിത്തമാണ്. മറ്റേത് മേഖലയും പോലെ സാമ്പത്തിക ചൂഷണവും തട്ടിപ്പും നിർമാണ മേഖലയിലും സജീവമാണ്. വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നാണ് വീട് നിർമാണ വേളയിൽ കോൺട്രാക്ടറുമായി ഏർപ്പെടുന്ന എഗ്രിമെൻ്റ് . വീട് നിർമാണത്തിൻ്റെ ഘട്ടങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയാവണം എഗ്രിമെൻ്റ് തയാറാക്കേണ്ടത്.

house construction contract format


 അത്തരത്തിൽ ഒരു എഗ്രിമെൻ്റ് എഴുതാൻ സഹായിക്കുന്ന ഒരു സാംപിൾ ഫയൽ താഴെ കാണുന്ന ഡൗൺലോഡ് ബട്ടണിൽ നിന്നും നിങ്ങൾക്ക് സേവ് ചെയ്യാവുന്നതാണ്

ഒന്നാം കക്ഷി (  ഉടമസ്ഥൻ പേര് ) , വീട്ടു പേര് , അഡ്രസ് , ആധാർ നമ്പർ   എന്ന വ്യക്തിയും രണ്ടാം കക്ഷി ( കോൺട്രാക്ടർ പേര് ) , വീട്ടു പേര് , അഡ്രസ് , ആധാർ നമ്പർ എന്നും വ്യക്തിയും തമ്മിൽ ഏർപ്പെട്ട കരാർ പ്രകാരം കോട്ടയം ജില്ലയിൽ, X താലൂക്കിൽ Y വില്ലേജിൽ Z പഞ്ചായത്തിൽ  രണ്ടാം വാർഡിൽ ടി ഒന്നാം കക്ഷിയുടെ ഉടമസ്ഥതയിലുള്ള 10 സെൻറ് പുരയിടത്ത് പുതുതായി നിർമിക്കുന്ന 2000 sqft വീട്  40,00000 ( 40 ലക്ഷം ) രൂപക്ക് 
ഇതാടൊപ്പമുള്ള പ്ലാനിനും എലവേഷനും അനുസൃതമായി   ഈ എഗ്രിമെൻ്റിൽ വ്യവസ്ഥ ചെയ്യുന്നത് പ്രകാരം നിർമിച്ച് നൽകാൻ രണ്ടാം കക്ഷി ബാധ്യസ്ഥനാണ്.
ഇതിനായി വ്യവസ്ഥ ചെയ്യപ്പെട്ട കാലാവധിക്കുള്ളിൽ മുഴുവൻ ജോലികളും തീർത്ത് നൽകാമെന്ന് രണ്ടാം കക്ഷി സമ്മതിച്ചിരിക്കുന്നു.

വ്യവസ്ഥ പ്രകാരം ഒന്നാം കക്ഷി രണ്ടാം കക്ഷിക്ക് നൽകുന്ന സമയപരിധി :

വ്യവസ്ഥ പ്രകാരം ഒന്നാം കക്ഷി രണ്ടാം കക്ഷിക്ക് നൽകേണ്ട Mode of Payment :

എഗ്രിമെൻ്റ് സമയത്ത് : 10 %
ഫൗണ്ടേഷൻ പൂർത്തിയായാൽ : 10 %
ലിൻ്റൽ പൂർത്തിയായാൽ : 10%
മെയിൻ സ്ളാബ് പൂർത്തിയായിൽ : 20%
പ്ലബ്ബിങ്ങ് , ഇലട്രിക്കൽ ജോലി പൂർത്തി
പ്ലാസ്റ്ററിങ്ങ് ആരംഭിക്കുന്ന ദിവസം : 5 %
ടൈൽ വർക്ക് ആരംഭിക്കുമ്പോൾ : 15%
പ്ലംബിങ്ങ് , ഇലക്ട്രിക്കൽ വർക്കുകൾ പൂർത്തിയാക്കുമ്പോൾ : 10%
പെയിൻ്റിംഗ് ജോലി പൂർത്തിയാക്കുമ്പോൾ : 10%
ഫുൾ ഫിനിഷ് ദിവസം : 10%

Sub Structure
 
1 . ആവശ്യമായ നിലയിൽ ഭൂമി ക്ലിയർ ചെയ്ത് നിരപ്പാക്കുന്നതാണ്

2. ഫൗണ്ടേഷൻ ആവശ്യമായ അളവിൽ വാനം മാന്തുക , 
മണ്ണ് പിന്നീട് റീഫിൽ ചെയ്യാൻ പാകത്തിന് സ്റ്റോർ ചെയ്യുന്നതാണ്

3. 60 * 60 സെ.മി സൈസിൽ ഫൗണ്ടേഷൻ കരിങ്കല് ഉപയോഗിച്ച് DR മേസനറി വർക്കുകൾ ചെയ്യുന്നതാണ്

4 .  45 * 45 സെ.മി സൈസിൽ ബേസ്മെൻ്റ് സിമൻ്റ് ചാന്ത് ( 1:6 ) ഉപയോഗിച്ച് RR മേസനറി വർക്ക് ചെയ്യുന്നതാണ് 

5. 15 cm കനത്തിൽ  30 cm വീതിയിൽ  RCC പ്ലിന്ത് ബീം M20 മിക്സ് ഉപയോഗിച്ച് 8 എം. എം സൈസിലുള്ള കമ്പി ഉപയോഗിച്ചും  നിർമിക്കുന്നതാണ്. 

സിമൻ്റ് : ( അൾട്രാടെക്, എ സി സി , മലബാർ ...etc )

കമ്പി : ( ടാറ്റ , ജെ എസ് ഡബ്ള്യൂ , കള്ളിയത്ത്  )

മെറ്റൽ : 20 എം എം ബ്രോക്കൺ സ്റ്റോൺ

6. ബെൽറ്റ് നിരപ്പ് വരെ മണ്ണ് ഫില്ല് ചെയ്ത് ഉറപ്പിക്കുക . മണ്ണ് ക്ലയൻ്റ് നൽകേണ്ടതാണ്

Super structure

1. സോളിഡ് സിമൻ്റ് ബ്ലോക്ക് (35 x 20 x 20 സൈസ് ) ഉപയോഗിച് 1:5 സിമന്ത് ചാന്തിൽ പടവ് തറനിരപ് മുതൽ 3 മീറ്റർ ഉയരം വരെ പടുക്കുന്നതാണ്

2 . വാതിൽ ജനൽ കട്ടിളകൾ പ്ലാൻ പ്രകാരം സ്ഥാപിക്കുന്നതാണ്. ജനൽ ഗ്രില്ലിന് എപോക്സി അടിക്കുന്നതാണ്

മെയിൻ ഡോർ ഫ്രെയിം : ( തേക്ക്, ആഞ്ഞിലി .. )
റൂം ഡോർ ഫ്രെയിം :
( ആഞ്ഞിലി , പ്ലാവ് ...etc )
ജനൽ ഫ്രെയിം :
( ആഞ്ഞിലി , പ്ലാവ് ... etc )

3. 15 cm കനത്തിൽ ലിൻ്റൽ M 20 അനുപാതത്തിൽ 8 എം എം സൈസ് കമ്പികൾ ഉപയോഗിച്ച്  പ്ലാൻ പ്രകാരം  നിർമിക്കുന്നതാണ്

സിമൻ്റ് : ( അൾട്രാടെക്, എ സി സി , മലബാർ ...etc )

കമ്പി : ( ടാറ്റ , ജെ എസ് ഡബ്ള്യൂ , കള്ളിയത്ത്  )

മെറ്റൽ : 20 എം എം ബ്രോക്കൺ സ്റ്റോൺ

4. മെയിൻ റൂഫ് സ്ളാബ് , ടോയ്ലറ്റ് സ്ളാബ് , സൺ ഷെയ്ഡ് , കിച്ചൺ സ്ളാബ് , സ്റ്റെയർകേസ് തുടങ്ങിയവ M 20 അനുപാതത്തിൽ നിർമിക്കുന്നതാണ്. 
സ്ട്രക്ച്ചർ പ്ലാൻ അനുസരിച്ച് ആവശ്യമായ സൈസ് കമ്പികൾ ഉപയോഗിക്കുന്നതാണ്

സിമൻ്റ് : ( അൾട്രാടെക്, എ സി സി , മലബാർ ...etc )

കമ്പി : ( ടാറ്റ , ജെ എസ് ഡബ്ള്യൂ , കള്ളിയത്ത്  )

മെറ്റൽ : 20 എം എം ബ്രോക്കൺ സ്റ്റോൺ

5. മുഴുവൻ ഭിത്തിയിലും സീലിങ്ങിലും സൺഷേഡുകളിലും ബീമുകളിലും കോളത്തിലും സിമൻറ് പ്ലാസ്റ്ററിങ്ങ് ചെയുന്നതാണ്

ഭിത്തികളിൽ 1:4 അനുപാതത്തിലും  സ്ളാബുകളുടെ അടിഭാഗത്ത് 1:3 അനുപാതത്തിലും
ISI ഗ്രേഡ് ഉള്ള പി പി സി സിമൻ്റും പി- സാൻ്റും ഉപയോഗിക്കുന്നതാണ്

എലവേഷനിൽ കാണിച്ചിരിക്കുന്ന പ്ലാസ്റ്ററിങ് ഡിസൈൻ വർക്കുകൾ  ഉൾപ്പെടുന്നതായിരിക്കും

6.  7.5 സെ.മി കനത്തിൽ 1:4:8 അനുപാതത്തിൽ ഫ്ലോർ കോൺക്രീറ്റ് ചെയുന്നതാണ്

7. മുഴുവൻ വർക്കുകളിലും ലേബർ , തട്ട് ,വൈബ്രേറ്റർ ,നനവ് , കോൺക്രീറ്റ് സാധന സാമഗ്രികൾ എന്നിവ കരാറുകാരൻ വഹിക്കുന്നതാണ്

Sanitary Works

പ്ലാൻ പ്രകാരം ആവശ്യമായ സാനിട്ടറി ഫിറ്റിങ്ങുകളും വർക്കുകളും തീർത്ത് തരുന്നതായിരിക്കും .എല്ലാ പ്ലബിംഗ് മെറ്റീരിയലുകളും ISI നിലവാരമുള്ളവയായിരിക്കും

സെപ്റ്റിക് ടാങ്ക് , സോക്ക് പിറ്റ് : ഫെറോസിമൻറ് ടാങ്ക് ( 35 FIush)

വാട്ടർ ടാങ്ക് : 1000 ലിറ്റർ, lSI മുദ്രയോട് കൂടിയ പിവിസി ടാങ്ക്

വാഷ് ബേസിൻ :

കിച്ചൺ സിങ്ക് :

ക്ലോസറ്റ് :  

ഹെൽത്ത് ഫോസറ്റ് : 

ഹീറ്റ് & കോൾഡ് വാട്ടർ പൈപ്പ് എല്ലാ ബാത്ത് റൂമിലും

ബാത്ത്റൂം ആക്സസറീസ് :
സോപ്പ് ഹോൽഡർ
ടവ്വൽ റാഡ്
ബ്രഷ് ഹോൽഡർ

Electrical Works :

ഇലക്ട്രിക്കൽ ഡ്രോയിംഗ് അനുസരിച്ചുള്ള മുഴുവൻ വർക്കുകളും ചെയ്ത് തീർത്തു തരുന്നതാണ്

വയർ : ( ഫിനോ ലെക്സ് / RR / വി ഗാർഡ് / ഹവേൽസ് )
പൈപ്പ് : ISI ഗ്രേഡ് ഉള്ളവ
സ്വിച്ച് : ലെഗ്രാൻഡ് ആർട്ടി യോർ
ഫാൻ : ഹവേൽസ് / കോംപ്റ്റൺ 

എക്സോസ്റ്റ് ഫാൻ : ക്രോംപ്റ്റൺ / ഹവേൽസ്

സർക്യൂട്ട് ബ്രേക്കർ : സീമെൻസ് / ലെഗ്രാൻഡ്‌ 

ഇൻവേർട്ടർ വയറിങ്ങ്

എ .സി ക്ക് ആവശ്യമായ വയറിങ്ങ്


Flooring :

1. സിറ്റ് ഔട്ട് , സ്റ്റെയർ ,കിച്ചൺ സ്ളാബ് തുടങ്ങിയവ 150 രൂപ / Sqft വില വരുന്ന ഗ്രാനൈറ്റ് ഉപയോഗിക്കും

2 കിച്ചണിലും വർക്ക് ഏരിയയിലും 50 രൂപ / sqft വരുന്ന വിട്രിഫൈഡ് ടൈൽ വിരിക്കും

3. ടോയിലറ്റ് ഫുൾ ഭിത്തി 45 രൂപ / Sqft വരുന്ന ടൈൽ പതിക്കും

4. ടോയിലറ്റ് ഫ്ളോറിൽ 45 രൂപ / sqft വില വരുന്ന ആൻ്റി സ്കിഡ് ടൈൽ പതിക്കും

5 . മറ്റ് എല്ലാ മുറിയിലും ഫ്ളോറിങ്ങിന് 60 രൂപ / sqft വില വരുന്ന വി ട്രിഫൈഡ് ടൈൽ ഉപയോഗിക്കും

6 സ്റ്റെപ്പുകൾ 150 രൂപ / Sqft വില വരുന്ന ഗ്രാനൈറ്റ് ഉപയോഗിക്കും

സ്കർട്ടിങ്ങ് : 10 cm

പെയിൻ്റിംഗ്

ഇൻ്റീരിയർ :
2 കോട്ട് വാൾ പുട്ടി ( ബിർളാ വൈറ്റ് / ജെ.കെ. )
1 കോട്ട് പ്രൈമർ
2 കോട്ട് ഇൻ്റീരിയർ എമൽഷൻ ( ഏഷ്യൻ , ഡുലക്സ് )

എക്സ്റ്റീരിയർ :
1 കോട്ട് പ്രൈമർ
2 കോട്ട് എക്സ്റ്റീയർ എമൽഷൻ

വാതിൽ ജനൽ :
2 കോട്ട് സീലർ
2 കോട്ട് എം. ആർ .എഫ് ക്ലിയർ
ഗ്രിൽസ് : 1 കോട്ട് എപോക്സി പ്രൈമർ
2 കോട്ട് എമെൽഷൻ

മറ്റ് വർക്കുകൾ :

ഫ്രണ്ട് ഡോർ :

റൂം ഡോർ :

ബാത്ത് റൂം ഡോർ :

ലോക്ക് ഹിഞ്ച് ഫിറ്റിംഗ്സ് :

സ്റ്റയർകേസ് ഹാൻഡ് റെയിൽ :

പെയിൻ്റിംഗ്

ഇൻ്റീരിയർ :
2 കോട്ട് വാൾ പുട്ടി ( ബിർളാ വൈറ്റ് / ജെ.കെ. )
1 കോട്ട് പ്രൈമർ
2 കോട്ട് ഇൻ്റീരിയർ എമൽഷൻ ( ഏഷ്യൻ , ഡുലക്സ് )

എക്സ്റ്റീരിയർ :
1 കോട്ട് പ്രൈമർ
2 കോട്ട് എക്സ്റ്റീയർ എമൽഷൻ

വാതിൽ ജനൽ :
2 കോട്ട് സീലർ
2 കോട്ട് എം. ആർ .എഫ് ക്ലിയർ
ഗ്രിൽസ് : 1 കോട്ട് എപോക്സി പ്രൈമർ
2 കോട്ട് എമെൽഷൻ

മറ്റ് വർക്കുകൾ :

ഫ്രണ്ട് ഡോർ :

റൂം ഡോർ :

ബാത്ത് റൂം ഡോർ :

ലോക്ക് ഹിഞ്ച് ഫിറ്റിംഗ്സ് :

സ്റ്റയർകേസ് ഹാൻഡ് റെയിൽ :

( NB : ഇത് ഒരു സാംപിൾ എഗ്രിമെൻ്റ് മാത്രമാണ് . ഇതിൽ ഉൾപ്പെടാതെ പോയതും വിട്ടുപോയതുമായ വിവരങ്ങൾ സ്വമേധയാ ആലോചിച്ച് ഉൾപ്പെടുത്തേണ്ടതാണ്)

( എല്ലാ പേജിലും ഒപ്പു വെക്കണം )
https://www.mybetterhome.in/

വിശദമായി മനസിലാക്കാൻ വീഡിയോ കാണാം :

Tag: House contract agreement, building contract agreement pdf ,

In this video we are discussing about house contract agreement during the construction period of our home.Building contract agreement is essential one , because the mode of work , quality of materials , specifications are clearly mentioned in the proposed Building contract agreement